ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. ഉപമുഖ്യമന്ത്രി നിയമനം ഭണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുവഴി സംസ്ഥാനങ്ങൾ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അനുച്ഛേദം 14ന് എതിരാണ് ഈ നടപടിയെന്നും ഹരജിക്കാരായ പബ്ലിക്ക് പൊളിറ്റിക്കൽ പാർട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഉപമുഖ്യമന്ത്രി അടിസ്ഥാനപരമായി സർക്കാറിലെ മന്ത്രിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.