ഐഫോണിലെടുത്ത ചിത്രം പങ്കുവെച്ച് ഹോളി ആശംസകളുമായി ടിം കുക്ക്

മുംബൈ: നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് ആശംസകളുമായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ഹോളി ആഘോഷത്തിന്റെ ഐഫോണിലെടുത്ത ചിത്രം പങ്കുവെച്ചാണ് ടിം കുക്കിന്റെ ആശംസ. ടിം കുക്കിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

എല്ലാവർക്കും ഹോളി ആശംസകൾ. കുഷാഗ്ര തിവാരിയെ പോലെ ഹോളി ആഘോഷം എല്ലാവർക്കും സന്തോഷകരമായി തീരട്ടെയെന്നും ടിം കുക്ക് പറഞ്ഞു. ചിരിച്ചുകൊണ്ട് ഒരു യുവതി ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ടിം കുക്ക് പങ്കുവെച്ചത്. ടിം കുക്കിന്റെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

ടിം കുക്കിന് ആശംസകളറിയിച്ചാണ് നിരവധി പേർ രംഗത്തെത്തിയത്. ടിം കുക്ക് പങ്കുവെച്ച ഫോട്ടോയുടെ ഭംഗിയെക്കുറിച്ചാണ് ചിലരുടെ കമന്റുകൾ.

Tags:    
News Summary - Apple boss Tim Cook shares ‘beautiful and vibrant’ Holi pic by Indian CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.