Posted On
date_range Updated On
date_range ബി.ജെ.പിയെ എതിർക്കുന്നവരെ അർബൻ നക്സലുകളാക്കുന്നു -രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിയെ എതിർക്കുന്നവരെ അർബൻ നക്സലുകളാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭീമ കൊറേ ഗാവ് കേസ് എൻ.ഐ.എ ഏറ്റെടുത്ത നടപടിയേയും രാഹുൽ ഗാന്ധി വിമർശിച്ചു.
കേന്ദ്രസർക്കാറിെൻറ ശിങ്കിടികളായ എൻ.ഐ.എക്ക് പ്രതിരോധങ്ങളെ ഇല്ലാതാക്കാനാവില്ല. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വെറുപ്പിെൻറ നയങ്ങളെ എതിർക്കുന്നവരെയാണ് ഇപ്പോൾ അർബൻ നക്സലുകളാക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
2018ൽ നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിെൻറ അന്വേഷണം വെള്ളിയാഴ്ചയാണ് എൻ.ഐ.എ ഏറ്റെടുത്തത്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ മഹാരാഷ്ട്ര നീക്കം നടത്തുന്നതിനിടെയാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.