Posted On
date_range Updated On
date_range ബി.ജെ.പിക്കുനേരെ വിരൽചൂണ്ടിയാൽ വിലനൽകേണ്ടിവരും- കേന്ദ്രമന്ത്രി
ഗാസിയാപുർ (യു.പി): ആരെങ്കിലും ബി.ജെ.പി പ്രവർത്തകർക്കുനേരെ വിരൽചൂണ്ടിയാൽ അടുത്ത നാ ലു മണിക്കൂറിനകം അതിെൻറ വിലനൽകേണ്ടിവരുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. നിലവിെ ല ഗാസിയാപുർ എം.പിയും കേന്ദ്ര വാർത്തവിതരണ സഹമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ മനോജ് സിൻഹയുടേതാണ് ഭീഷണി സ്വരത്തിലുള്ള പ്രസ്താവന.
ഉത്തർപ്രദേശിലെ ഗാസിയാപുരിനടുത്ത സിദ്ധപുരിൽ നടന്ന കിസാൻ പഞ്ചായത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിൻഹ ഇങ്ങനെ പറഞ്ഞത്. അഴിമതിക്കും കുറ്റകൃത്യങ്ങളിലൂടെ പണമുണ്ടക്കുന്നതിനും എതിരാണ് ബി.ജെ.പി പ്രവർത്തകർ.
അതുകൊണ്ട് ബി.ജെ.പി പ്രവർത്തകർക്കെതിരെ ചൂണ്ടുന്ന വിരൽ നാലുമണിക്കൂറിൽ കൂടുതൽ സുരക്ഷിതമല്ലെന്നും തെൻറ എതിരാളിയും ബി.എസ്.പി സ്ഥാനാർഥിയുമായ അഫ്സൽ അൻസാരിയെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം പറഞ്ഞു. മാഫിയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ മുക്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.