ആർക്കും മനസു മാറ്റാമെന്ന്​ ചന്ദൻ മിത്ര 

ന്യൂഡൽഹി: സ്വന്തം മനസ്സു മാറ്റാനുള്ള അവകാശം എല്ലാവർക്കു​മുണ്ടെന്നും ആർക്കും മനസു മാറ്റാമെന്നും തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി നേതാവ്​ ചന്ദൻ മിത്ര. ത​​​െൻറ മുൻകാല തൃണമൂൽ കോൺഗ്രസ്​ വിരുദ്ധ ട്വീറ്റുകളെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. മി​ത്രയുടെ മുൻകാല ട്വീറ്റുകൾ തൃണമൂൽ പ്രവർത്തകർ പ്രചരിപ്പിച്ചതോടെയാണ്​ അദ്ദേഹം പ്രസ്​താവനയുമായി രംഗത്തെത്തിയത്​. 

2014ലെ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ്​ ശ്രമിക്കുന്നതായും ചന്ദൻ മി​ത്ര ട്വീറ്റ്​ ചെയ്​തിരുന്നു. ഒരു സ്​ഥാനാർഥി എന്ന നിലയിലും മുതിർന്ന  ബി.ജെ.പി നേതാവ്​ എന്ന നിലയിലും താൻ അത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ അഞ്ചോ ആറോ വർഷങ്ങൾക്കു മുമ്പ്​ താൻ എഴുതിയതിന്​ ഇപ്പോൾ എന്തു പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

പശ്ചിമ ബംഗാളിന്​ തൃണമൂൽ കോൺഗ്രസിന്​ ലഭിക്കുന്ന പിന്തുണ സമാനമില്ലാത്തതാണെന്നും അവിടെ പാർട്ടിക്ക്​ ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിലനിൽക്കുന്നതായി കരുതുന്നി​ല്ലെന്നും ചന്ദൻ മിത്ര പറഞ്ഞു. ബി.ജെ.പിയാണ്​ രണ്ടാം സ്​ഥാനത്ത്​. സി.പി.എം തകർന്നതോടെയാണ്​ ബി.ജെ.പി രണ്ടാം സ്​ഥാനത്തെത്തിയത്​.

Tags:    
News Summary - Anyone can change their mind: Chandan Mitra on anti-TMC tweets-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.