അനുരാഗ​ിനെ പുകഴ്​ത്തി അർണബ്​; 'നിങ്ങളെയോർത്ത്​ അഭിമാനിക്കുന്നു'

ഴിഞ്ഞ ദിവസമാണ്​ ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപും സ്​റ്റാൻഡ്​ അപ്​ കൊമേഡിയൻ കുനാൽ കംറയും ഫ്രെയിംചെയ്​ത ചെരുപ്പുകളുമായി വാർത്താ അവതാരകൻ അർണബ്​ ഗോസ്വാമിയെ കാണാനെത്തിയത്​. എന്നാൽ ഇരുവർക്കും ചാനൽ സ്​റ്റുഡിയോയുടെ​ ഉള്ളിലേക്ക്​ പ്രവേശിക്കാനായിരുന്നില്ല.

അർണബി​െൻറ വാർത്ത അവതരണരീതിയുടെ കടുത്ത വിമർശകനാണ്​ അനുരാഗ്​​. ഇന്ന്​ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്​ പഴയൊരു വീഡിയോയാണ്​. അർണബിനൊപ്പം ചർച്ചയിൽ പ​െങ്കടുക്കുന്ന അനുരാഗിനെയാണ്​ വീഡിയോയിൽ കാണുന്നത്​. അനുരാഗിനെ വീഡിയോയിൽ അർണബ്​ കണക്കറ്റ്​ പുകഴ്​ത്തുന്നുണ്ട്​.

Full View

'നിങ്ങളെയോർത്ത്​ ഞാൻ ഏറെ അഭിമാനിക്കുന്നു' എന്നും 'നിങ്ങൾ പഠിച്ച കാലത്ത്​ കോളേജിൽ പഠിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും' അർണബ്​ ചർച്ചയിൽ പറയുന്നുണ്ട്​. 'സൂപ്പർ ടാലൻറഡ്'എന്നാണ്​ അനുരാഗിനെ അർണബ്​ വിശേഷിപ്പിക്കുന്നത്​. ആരാണിത്​ ചെയ്​തത്​ എന്ന കുറിപ്പോടെയാണ്​ അനുരാഗ്​ വീഡിയൊ പങ്കുവച്ചിരിക്കുന്നത്​.

പുതിയ പ​ശ്​ചാത്തലത്തിൽ വീഡിയൊ പുറത്ത്​ വന്നത്​ ട്വിറ്ററാറ്റികൾക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്​. വീഡിയോയുടെ അവസാനം ചെരുപ്പുമായി പോകുന്ന കുനാലി​െൻറയും അനുരാഗി​െൻറയും ദൃശ്യങ്ങളും എഡിറ്റ്​ ചെയ്​ത്​ ചേർത്തിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.