മൂക്കിലൂടെ നല്‍കാനാവുന്ന ആന്റിബോഡി സ്പ്രേയുമായി ​ഗവേഷകർ; വാക്സിന് ബദൽ ?

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ ക്ഷാമം നേരിടുന്നതനിടയിൽ ഒരു സന്തോഷ വാർത്ത. വാക്സിന് പകരമായി മൂക്കിലടിക്കാവുന്ന ആന്റിബോഡി സ്പ്രേ വികസിപ്പിച്ചതായി റിപോർട്ട്. നേചർ ജേണലാണ് ​യൂണിവേഴ്‌സ്റ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകർ ആന്റിബോഡി നേസല്‍ സ്‌പ്രേ വികസിപ്പിച്ചെടുത്തതായി റിപോർട്ട് ചെയ്തത്.

കോവിഡ് വകഭേദങ്ങളെ ചെറുക്കാൻ നേസല്‍ സ്‌പ്രേക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു എലിയിൽ നടത്തിയ പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിയിക്കാനെയെന്നും റിപോർട്ടിൽ പറയുന്നു.

ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ഹൈബ്രിഡ് ആന്റിബോഡിക്ക് അണുബാധയുളള എലിയുടെ ശ്വാസകോശത്തിലെ സാര്‍സ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറക്കാനായി. അണുബാധയുണ്ടാകുന്നതിന് ആറുമണിക്കൂര്‍ മുമ്പാണ് എലിയില്‍ ഈ സ്‌പ്രേ ഉപയോ​ഗിച്ചത്. ആറുമണിക്കൂറിന് ശേഷം വീണ്ടും സ്പ്രേ നല്‍കി. ഇതോടെ എലിയുടെ ശ്വാസകോശത്തിലെ വൈറസ് വ്യാപനം കുറഞ്ഞുവന്നു. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. ഈ ആന്റിബോഡി നേരിട്ട് മൂക്കിലൂടെ നല്‍കാനാവും.

Tags:    
News Summary - Antibody nasal spray, Covid 19, Covid Vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.