യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക്​ ജാമ്യമില്ല

ലക്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച 14 വിദ്യാർഥികൾക്ക്​ കോടതി ജാമ്യം നൽകിയില്ല. മുഖ്യമന്ത്രിക്കെതിരെ കരി​െങ്കാടി കാണിച്ച വിദ്യാർഥികൾക്കാണ്​ ലക്​നോ ജുഡീഷൽ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം നിഷേധിച്ചത്​. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ അയക്കാനും കോടതി ഉത്തരവിട്ടു.

ബുധനാഴ്​ചയാണ്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലക്​നോ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികൾ കരി​െങ്കാടി കാണിച്ചത്​. ഇതിൽ 14 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഗൗരവകരമായ കുറ്റമാണ്​ ഇവർ നടത്തിയതെന്ന്​ പറഞ്ഞാണ്​ കോടതി ഇവർക്ക്​ ജാമ്യം നിഷേധിച്ചത്​.

Tags:    
News Summary - Anti-Yogi protest: No bail for students who showed black flags to CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.