മുസഫർനഗർ: ബംഗ്ലാദേശ് സ്വദേശിയെ ഉത്തർ പ്രദേശിലെ മുസഫർനഗറിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) പിടികൂടി. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിെയന്ന് ആരോപിച്ചാണ് ബംഗ്ലാദേശിെയ പിടികൂടിയത്.
ബംഗ്ലാദേശുകാരനായ അബ്ദുല്ലയാണ് എ.ടി.എസിെൻറ പിടിയിലായത്. മറ്റു തീവ്രവാദികൾക്ക് താമസ സൗകര്യം നൽകിെയന്നും വ്യാജ തിരിച്ചറിയൽ കാർഡുകളും പാസ്പോർട്ടുകളും നിർമിച്ച് ബംഗ്ലാദേശി തീവ്രവാദികൾക്ക് കൈമാറിയെന്നുമാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ.
ബംഗ്ലാദേശി തീവ്രവാദ സംഘടനയായ അൻസാരുല്ലാഹ് ബംഗ്ലാ ടീമുമായി ബന്ധപ്പെട്ടയാളാണ് അബ്ദുല്ലയെന്ന് എ.ടി.എസ് പറയുന്നു. മുസഫർനഗറിൽ ഒരു മാസമായി ഇയാൾ താമസം തുടങ്ങിയിട്ട്. നേരത്തെ, 2011ൽ ഷഹാരൻപൂരിലായിരുന്നു താമസം. മൂന്നു പേരെ കൂടി അന്വേഷണം സംഘം പിടികൂടി ചോദ്യം െചയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.