ജഗദീഷ്

ടൈറ്റ് ലർ

സിഖ് വിരുദ്ധ കലാപം; ജഗദീഷ് ടൈറ്റ് ലർക്കെതിരെ കൊല​ക്കുറ്റം

ന്യൂ​ഡ​ൽ​ഹി: 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​നി​ടെ, പു​ൽ ബം​ഗാ​ഷ് ഗു​രു​ദ്വാ​ര​യി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​ക്ര​മ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്ല​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് കൊ​ല​പാ​ത​ക​വും മ​റ്റു കു​റ്റ​ങ്ങ​ളും ചു​മ​ത്തി​യ​ത്. കേ​സി​ൽ വി​ചാ​ര​ണ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് തു​ട​ങ്ങും.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ, ഗു​രു​ദ്വാ​ര​യി​ൽ അ​ക്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നും ടൈ​റ്റ്ല​ർ ആ​ളു​ക​ളെ ഇ​ള​ക്കി​വി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. അ​ദ്ദേ​ഹ​ത്തി​​നെ​തി​രെ കേ​സ് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ആ​ഗ​സ്റ്റ് 30ന് ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഗു​രു​ദ്വാ​ര​ക്കു മു​ന്നി​ൽ അം​ബാ​സ​ഡ​ർ കാ​റി​ൽ വ​ന്നി​റ​ങ്ങി​യ ടൈ​റ്റ്ല​ർ ‘‘സി​ഖു​കാ​രെ കൊ​ല്ലൂ, അ​വ​ർ ന​മ്മു​ടെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ്’’ എ​ന്ന് പ​റ​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി മൊ​ഴി ന​ൽ​കി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

Tags:    
News Summary - Anti-Sikh riots; Murder charge against Jagdish Tytler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.