പെൺ സുഹൃത്തിനൊപ്പം പാർക്കിൽ: ആൻറി റോമിയോ സ്​ക്വാഡ്​ യുവാവി​െൻറ തല മുണ്ഡനം ചെയ്​തു

ലക്നോ: ഉത്തർ പ്രദേശിലെ ഷാജഹാൻപുരിൽ പൊതു പാർക്കിൽ  പെൺസുഹൃത്തിനോടൊപ്പം കണ്ടതിന് യുവാവി​െൻറ തല മുണ്ഡനം ചെയ്തു. പൊലീസുകാരുടെ സാന്നിധ്യത്തിൽ യു.പിയിലെ ആൻറി റോമിയോ സ്ക്വാഡാണ്  യുവാവി​െൻറ തല മുണ്ഡനം ചെയ്തത്.  ഇതി​െൻറ വിഡിയോ പ്രചരിക്കുന്നുണ്ട്.

യുവാവി​െൻറ തല മുണ്ഡനം ചെയ്യുന്നത് മൂന്നു പൊലീസുകാരും നോക്കി നിൽക്കുന്നതായി വിഡിയോയിൽ കാണാം. യുവാവിനെയും യുവതിയെയും പാർക്കിൽ വച്ച് കണ്ട പൊലീസുകാർ യുവതിയോട് പോകാൻ ആവശ്യെപ്പട്ട ശേഷം ബാർബറെ വിളിച്ചു വരുത്തി യുവാവി​െൻറ തല മുണ്ഡനം ചെയ്യുകയായിരുന്നുവെന്ന് ആരോപണമുണ്ട്.  

വിഡിയോ വൈറലായതിനെ തുടർന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്പ​െൻറ് ചെയ്തു. കോൺസ്റ്റബിൾമാരായ സുഹൈൽ അഹമ്മദ്, ലെയ്ക് അഹമ്മദ്, സോനു പാൽ എന്നിവർക്കാണ് സസ്പെൻഷൻ. സംഭവ സ്ഥലത്ത് ഉണ്ടായിട്ടും തല മുണ്ഡനം ചെയ്യുന്ന നടപടിെയ തടയാൻ ശ്രമിച്ചില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് സസ്പെൻഷനെന്ന് സീനിയർ സൂപ്രണ്ട് ഒാഫ് പൊലീസ് കെ.ബി സിങ് പറഞ്ഞു.

എന്നാൽ സ്ത്രീ സുരക്ഷക്കായി രൂപീകരിച്ച ആൻറി റോമിയോ സ്ക്വാഡി​െൻറ ഭാഗമല്ല തങ്ങളെന്നാണ് സസ്പ​െൻറ് ചെയ്യെപ്പട്ട കോൺസ്റ്റബിൾമാരുടെ അവകാശവാദം. സംഭവത്തെ കുറിച്ച് കുടുതൽ അന്വേഷണം നടത്താൻ സർക്കിൾ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർ നടപടികളെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാൽ തലമുണ്ഡനം ചെയ്യെപ്പട്ട യുവാവ് പരാതി നൽകിയിട്ടില്ല.

Tags:    
News Summary - Anti-Romeo squad shaves head of man in presence of cops in UP’s Shahjahanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.