ഗുവാഹതി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവിരുദ്ധ പരാമർശം നടത്തിയ മൂന്നുപേർകൂടി അസമിൽ അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 68 ആയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അറസ്റ്റിലായവരിൽ പ്രതിപക്ഷ എ.ഐ.യു.ഡി.എഫ് എം.എൽ.എ അമീനുൽ ഇസ്ലാമും ഉൾപ്പെടുന്നു. സംസ്ഥാന വ്യാപകമായി രാജ്യദ്രോഹികൾക്കെതിരായ നടപടി തുടരുമെന്ന് ബിശ്വ ശർമ അറയിച്ചിരുന്നു.
മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസ് ജില്ലയിൽ സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പരാമർശം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രതികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും പാക് അനുകൂല പരാമർശവും നടത്തുന്ന വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്നാണ് അറസ്റ്റ്. നേരത്തേ ഈസ്റ്റ് ഖാസി ജില്ലയിൽനിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.