Posted On
date_range Updated On
date_range മതംമാറ്റാൻ ശ്രമിച്ചെന്ന്; യു.പിയിൽ 16 പേർ അറസ്റ്റിൽ
ജൗൻപുർ: ഉത്തർപ്രദേശിലെ മുറാദ്പുർ കോട്ടിലയിൽ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ പ്രലോഭിപ്പിച്ചുവെന്ന് ആരോപിച്ച് 16 പേരെ അറസ്റ്റ് ചെയ്തു. മൂന്നു വനിതകളടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രമോദ് കുമാർ ശർമയെന്നയാളുടെ പരാതിയിലാണ് ബദ്ലാപൂരിലെ സെന്റ് സേവിയേഴ്സ് സ്കൂൾ മാനേജർ തോമസ് ജോസഫ്, സഹായി ദിനേശ് മൗര്യ എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ മതംമാറ്റ നിരോധന നിയമം അനുസരിച്ചാണ് അറസ്റ്റെന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര കുമാർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.