യു.പിയിൽ ഇൻറർനെറ്റ്​ വി​േഛദിച്ചു; സർക്കാർ ബസുകൾക്ക്​ തീയിട്ടു

ലഖ്​നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തർ​പ്രദേശിൽ പ്രതിഷേധം സംഘർഷത്തിലെത്തി. നിരോധനാജ്ഞ ലംഘിച്ച്​ ലഖ ്​നോവിലും മറ്റ്​ പ്രധാന നഗരങ്ങളിലും വൻ പ്രതിഷേധ റാലികൾ നടത്തി. ലഖ്​നോവിലെ മാർച്ച്​ തടഞ്ഞ പൊലീസി​ന്​ നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഹസൻ ഗഞ്ച്​ പൊലീസ്​ ചൗകിൽ ബൈക്കുകൾക്കും പൊലീസ്​ ബൂത്തിനും പ്രതിഷേധക്കാർ തീവെച്ചു. ദേശീയപാത ഉപരോധിച്ച്​ പൊലീസിന്​ നേരെ കല്ലെറിഞ്ഞവർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ചു.

സമ്പാലിൽ പ്രതിഷേധക്കാർ നാല്​ സർക്കാർ ബസുകൾ കത്തിച്ചു. നിരവധി പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. പ്രതിഷേധം സംഘർഷത്തിലെത്തിയതിനെ തുടർന്ന്​ സമ്പാലിൽ ഇൻറർനെറ്റ്​ ബന്ധം വിഛേദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്​. ഡൽഹിയിൽ 18 മെട്രോ സ്​റ്റേഷനുകൾ അടച്ചിട്ടു. ഇൻറർനെറ്റ്​, എസ്​.എം.എസ്​ സംവിധാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Anti-CAA protests in Lucknow turn violent, police bikes torched - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.