പൗരത്വ നിയമം: തമിഴ്​നാട്ടിൽ കനിമൊഴിയുടെ നേതൃത്വത്തിൽ പ്രതിഷേധം

ചെന്നൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്​നാട്ടിൽ വൻ പ്രതിഷേധ റാലിയുമായി ദ്രാവഡി മുന്നേറ്റ കഴകം. ഡി.എം.കെ നേതാവും തൂത്തു​കുടി എം.പിയുമായ കനിമൊഴിയുടെ നേതൃത്വത്തിലാണ്​ ചെന്നൈയിലും ചെപോക്കിലും പ്രതിഷേധ റാലികൾ നടന്നത്​. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള നിയമങ്ങൾ ഡി.എം.കെ അംഗീകരിക്കില്ലെന്ന്​ ചെന്നൈയിൽ കലക്​ടറേറ്റിന്​ മുന്നിൽ നടന്ന റാലിയിൽ കനിമൊഴി പറഞ്ഞു.

നിയമഭേദഗതിയിൽ ശ്രീലങ്കൻ തമിഴ്​ വംശജരെ ഉൾപ്പെടുത്താതിരുന്നത്​ വിവേചനമാണ്​. മതത്തി​​െൻറ പേരിൽ നിയമത്തിലുള്ള വേർതിരിവുകൾ അംഗീകരിക്കാനാവില്ലെന്നും കനിമൊഴി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംസ്ഥാനത്തെ ഭരണകക്ഷി എ.​ഐ.എ.ഡി.എം.കെ രാജ്യത്തിന്​ തന്നെ നാണക്കേടാണെന്നും അവർ വിമർശിച്ചു. ​ചെപോക്കിൽ നടന്ന പ്രകടനത്തിന്​ ഡി.എം.കെ എം.പി ദയാനിധി മാരനാണ്​ നേതൃത്വം നൽകിയത്​. പ്രതിഷേധ റാലികളിൽ സ്​ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ്​ അണിനിരന്നത്​.

Tags:    
News Summary - Anti-CAA protests: Kanimozhi leads DMK stir in Chennai - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.