Posted On
date_range Updated On
date_range മധ്യപ്രദേശിൽ വീണ്ടും കർഷ ആത്മഹത്യ
ഭോപാൽ: കടം എഴുതിത്തള്ളണെമന്നാവശ്യെപ്പട്ട് കർഷക പ്രക്ഷോഭം തുടരുന്നതിനിടെ മധ്യപ്രേദശിൽ ഒരു കർഷകൻ കൂടി ആത്മഹത്യ െചയ്തു. ഹോഷങ്കാബാദ് ജില്ലയിലെ ബബായി സ്വദേശിയായ നർമദ പ്രസാദാണ് ആത്മഹത്യ ചെയ്തത്. മേഖലയിൽ ഏഴു ദിവസത്തിനിടെ ഉണ്ടായ ഏഴാമത്ത ആത്മഹത്യയാണിത്. പ്രദേശിക പലിശക്കാരിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് എ.എൻ.െഎ റിപ്പോർട്ട് ചെയ്തു.
കാർഷിക കടം എഴുതിത്തള്ളണെമന്നും ഉത്പന്നങ്ങൾക്ക് താങ്ങു വില നിശ്ചയിക്കണമന്നും ആവശ്യെപ്പട്ട് മധ്യപ്രദേശിൽ ജൂൺ ഒന്നു മുതൽ കർഷക പ്രക്ഷോഭം നടക്കുകയാണ്. ജൂൺ ആറിന് പ്രക്ഷോഭകർക്ക് നേെരയുണ്ടായ പൊലീസ് വെടിെവപ്പിൽ ആറു കർഷകർ കൊല്ലെപ്പട്ടു. അേതാടെയാണ് പ്രക്ഷോഭത്തിന് ദേശീയ ശ്രദ്ധ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.