Posted On
date_range Updated On
date_range അണ്ണാമലൈ ആന്ധ്രയിൽനിന്ന് രാജ്യസഭയിലേക്കില്ല
ചെന്നൈ: ബി.ജെ.പി തമിഴ്നാട് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ.അണ്ണാമലൈ ആന്ധ്രപ്രദേശിൽനിന്ന് രാജ്യസഭയിലേക്കില്ല. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവെച്ച ഒഴിവിലേക്ക് മേയ് ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലൂടെ അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കുമെന്നായിരുന്നു അഭ്യൂഹം.
എന്നാൽ, ആന്ധ്രപ്രദേശ് ബി.ജെ.പി അച്ചടക്ക സമിതി ചെയർമാൻ അഡ്വ. വെങ്കട സത്യനാരായണയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.തമിഴ്നാട്ടിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ പശ്ചാത്തലത്തിലാണ് അണ്ണാമലൈ ബി.ജെ.പി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.