ലോക്​പാൽ: നിരാഹാര മുന്നറിയിപ്പുമായി ഹസാരെ വീണ്ടും

മും​ബൈ: ലോ​ക്​​പാ​ൽ, ലോ​കാ​യു​ക്ത നി​യ​മ​നം വൈ​കി​ക്കു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും അ​ണ്ണാ ഹ​സാ​രെ. വാ​ക്ക്​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ജ​നു​വ​രി 30ന്​ ​മ​ഹാ​രാ​ഷ്​​ട്ര​യി​ലെ റാ​ലി​ഗ​ൻ സി​ദ്ധി​യി​ൽ നി​രാ​ഹാ​രം തു​ട​ങ്ങു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്ങി​ന്​ അ​യ​ക്കു​ക​യും ചെ​യ്​​തു.

കേ​ന്ദ്ര​ത്തി​ൽ ലോ​ക്​​പാ​ലും സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ലോ​കാ​യു​ക്ത​യും നി​യ​മി​ക്കാ​ത്ത​തി​ൽ ചൊ​ടി​ച്ച്​ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്ത്​ ന​ട​ത്തി​യ നി​രാ​ഹാ​രം പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യ​ത്തി‍​െൻറ ഉ​റ​പ്പി​നെ തു​ട​ർ​ന്ന്​ ഹ​സാ​രെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന്​ ന​ൽ​കി​യ ഉ​റ​പ്പ്​ പാ​ലി​ക്കാ​തെ വ​ന്ന​തോ​ടെ ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ വീ​ണ്ടും നി​രാ​ഹാ​ര​ത്തി​ന്​ തു​ട​ക്ക​മി​ടാ​നി​രി​ക്കെ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ചു. ജ​നു​വ​രി 30 ന്​ ​അ​കം നി​യ​മ​നം ന​ട​ക്കു​മെ​ന്ന ഉ​റ​പ്പാ​ണ്​ അ​ന്ന്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ലോ​ക്​​പാ​ൽ, ലോ​കാ​യു​ക്ത ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി ഹ​സാ​രെ പ​റ​ഞ്ഞു.

Tags:    
News Summary - Anna Hazare Warns Of Fast From January 30 If Lokpal Not Appointed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.