ന്യൂഡൽഹി: ലോക്പാൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം നിർത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം നിർത്താൻ അണ്ണാ ഹസാരെ തീരുമാനിച്ചത്.
ലോക്പാൽ വിഷയം ഇപ്പോഴും സർക്കാറിെൻറ പരിഗണനയിലാണ്. ആറ് മാസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളും സർക്കാറും വ്യത്യസ്ത വിഭാഗങ്ങളല്ല. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് സർക്കാറിെൻറ കർത്തവ്യമെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാൽ നിയമം കൊണ്ട് വരിക. ഭക്ഷ്യവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ പ്രധാനമായും ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.