ബി.ജെ.പി ഔദ്യോഗിക വെബ്​സൈറ്റിൽ പാർട്ടി എം.പി രക്ഷ ഗഡ്​സെ സ്വവർഗാനുരാഗിയെന്ന്​; വിമർശനവുമായി അനിൽ ദേശ്​മുഖ്​

മുംബൈ: ബി.ജെ.പിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പാർട്ടി എം.പി രക്ഷ ഗഡ്​സെയുടെ പേരിന്​ കീഴിൽ സ്വവർഗാനുരാഗിയെന്ന്​ വിശേഷണം. ഭരണപാർട്ടിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ സ്വന്തം എം.പിയുടെ ചിത്രത്തി​ന്​ കീഴിൽ​ തെറ്റായ വിശദീകരണം നൽകിയതിനെതിരെ മഹാരാഷ്​ട്ര ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്​മുഖ്​ രംഗത്തെത്തി.

രാവേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ ലോക്​സഭ എം.പിയാണ്​ ഗഡ്​സെ. മുതിർന്ന എൻ.സി.പി നേതാവ്​ ഏക്​നാഥ്​ ഖഡ്​സെയുടെ മരുമകളാണ്​ ഇവർ. ഏക്​നാഥ്​ ഖഡ്​സെ ഒക്​ടോബർ 2020ൽ ബി.ജെ.പി വിട്ട്​ എൻ.സി.പിയിൽ ചേർന്നിരുന്നു.

ബി.ജെ.പി ഇടപെടുന്നി​ല്ലെങ്കിൽ എം.പിയെ ​െതറ്റായി ചിത്രീകരിച്ചതിൽ മഹാരാഷ്​ട്ര സർക്കാർ കടുത്ത നടപടി സ്വീകരിക്കുമെന്നും അനിൽ ദേശ്​​മുഖ്​ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

'ബി​.ജെ.പിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ബി.ജെ.പി എം.പി രക്ഷ ഗഡ്​സെക്ക്​ നേരെയുള്ള അവഹേളനം ഞെട്ടിക്കുന്നു. സ്​ത്രീകളോട്​ അപമര്യാദയായി പെരുമാറുന്നതിനെ മഹാരാഷ്​ട്ര സർക്കാർ എന്നും എതിർക്കുന്നു. ബി.ജെ.പി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ മഹാരാഷ്​ട്ര സൈബർ ടീം അത്​ ഏറ്റെടുക്കും' -അനിൽ ദേശ്​മുഖ്​ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ഗൂഗ്​ൾ വിവർത്തനത്തിന്‍റെ ​പ്രശ്​നമാണ്​ തെറ്റുവരാൻ കാരണമെന്ന്​ പറയുന്നു. ബി.ജെ.പിയുടെ ഒൗദ്യോഗിക വെബ്​സൈറ്റ്​ ഇംഗ്ലീഷ്​, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. ഹിന്ദിയിൽ ഗഡ്​സെയുടെ മണ്ഡലം രാവേർ എന്ന്​ രേഖപ്പെടുത്തിയിരുന്നു. രാവേർ മണ്ഡലത്തി​െന്‍റ പേര്​ ഇംഗ്ലീ​ഷിലേക്ക്​ വിവർത്തനം ചെയ്​തതോടെ സ്വവർഗാനുരാഗിയായെന്നാണ്​ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.