മയിലും കുയിലും കാക്കയും കൈവല്യയുടെ കൂട്ടുകാർ; നൂറിലേറെ കാര്യങ്ങൾ തിരിച്ചറിയുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിന് വേൾഡ് റെക്കോഡ്

ഓരോ കുട്ടിയും ജനിക്കുന്നത് വ്യത്യസ്തമായാണ്. ഓരോരുത്തർക്കും പ്രത്യേകമായ കഴിവുകളുണ്ടാകും. അത് തിരിച്ചറിയണം എന്നുമാത്രം. സവിശേഷമായ കഴിവിലൂടെ വേൾഡ് റെക്കോഡ്സിന്റെ നോബ്ൾ ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് ആ​ന്ധ്രപ്രദേശിലെ നാലുപ്രായമുള്ള കുഞ്ഞ്. കൈവല്യ എന്നാണ് കുഞ്ഞിന്റെ പേര്. നാലുമാസം പ്രായമുള്ള കുഞ്ഞ് പക്ഷികളും മൃഗങ്ങളും പച്ചക്കറികളും ചിലരുടെ ഫോട്ടോകളും അടക്കും 120 ഓളം കാര്യങ്ങളാണ് തിരിച്ചറിയുന്നത്.

ഇത്തരത്തിൽ 100 ലേറെ കാര്യങ്ങൾ തിരിച്ചറിയുന്ന ലോകത്തിലെ ആദ്യ കുഞ്ഞാണ് കൈവല്യയെന്ന് വേൾഡ് റെക്കോർഡ്സ് അധികൃതർ വിലയിരുത്തി. 12 പൂക്കളെയും 27 പഴങ്ങളെയും 27 മൃഗങ്ങളെയും 27പക്ഷികളെയും കുഞ്ഞ് തിരിച്ചറിയുന്നതിന്റെ വിഡിയോ അമ്മ ഹേമയാണ് ഈ വർഷം ഫെബ്രുവരി മൂന്നിന് വേൾഡ് റെക്കോർഡ് അധികൃതർക്ക് അയച്ചുകൊടുത്തത്.

മകളുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞതും ഹേമയാണ്. തുടർന്ന് ഇതിന്റെയെല്ലാം വിഡിയോ എടുത്ത് സൂക്ഷിക്കുകയായിരുന്നു. തുടർന്ന് ​വേൾഡ് റെക്കോർഡ് അധികൃതർ വീട്ടിലെത്തി എല്ലാം സത്യമാണെന്ന് ഉറപ്പുവരുത്തി. മെഡലും കഴുത്തിലണിഞ്ഞ് കിടക്കുന്ന കൈവല്യയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കൈവല്യയുടെ കഥ മറ്റ് രക്ഷിതാക്കൾക്കും പ്രചോദനമാകട്ടെ എന്നുകരുതിയാണ് വിഡിയോ പങ്കുവെക്കുന്നതെന്നും ഹേമ പറഞ്ഞു.

Tags:    
News Summary - Andhra's four month old baby is now a world record holder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.