കുതിരപ്പുറത്ത്​ പൊലീസുകാര​െൻറ വെറൈറ്റി കോവിഡ്​ 19 ബോധവത്​കരണം; വൈറൽ

ഹൈദരാബാദ്​: കൊറോണ വൈറസ്​ വ്യാപനത്തി​​​െൻറ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താൻ കുതിരപ്പുറത്ത്​ ബോധവത്​കരണം നടത്തിയ പൊലീസ്​ എസ്​.​െഎയുടെ ദൃശ്യങ്ങൾ വൈറലാവുന്നു. കൊറോണ വൈറസി​​​െൻറ ചിത്രം കുതിരയുടെ ശരീരത്തിൽ വരച്ചുപി ടിപ്പിച്ചാണ്​ ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ പീപ്പള്ളി മണ്ഡൽ പ്രദേശത്തെ സബ്​ ഇൻസ്​പെക്​ടറായ മാരുതി ശങ്കർ​ വേറിട്ട ബോധവത്​കരണവുമായി രംഗത്തെത്തിയത്​.

എന്നാൽ, എസ്​.​െഎ മാരുതി ശങ്കറി​​​െൻറ ബോധവത്​കരണ ​െഎഡിയ പലർക്കും അത്ര രുചിച്ചില്ല. മൃഗത്തി​​​െൻറ ശരീരത്തിൽ ഇത്തരത്തിൽ ചിത്രംവരക്കുന്നത്​ തെറ്റാണെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ പറഞ്ഞു. എന്നാൽ ദക്ഷിണേന്ത്യയിലെ പൊലീസുകാരാണ്​ കോവിഡ്​ 19 ബോധവത്​കരണം ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതെന്നും ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.

നേരത്തെ ചെന്നൈയിലെ ഒരു പൊലീസുകാരൻ​ കൊറോണ വൈറസി​​​െൻറ രൂപത്തിലുള്ള തൊപ്പിയിട്ട്​ യാത്രക്കാർക്ക്​ വൈറസ്​ വ്യാപനത്തിനെ കുറിച്ച്​ ക്ലാസെടുക്കുന്ന വിഡിയോ വൈറലായിരുന്നു. കേരള പൊലീസി​​​െൻറ ബ്രേക്​ ദ ചെയിൻ ഡാൻസ്​ ആഗോള തലത്തിലായിരുന്നു വൈറലായത്​. അമേരിക്കൻ, റഷ്യൻ മാധ്യമങ്ങർ വരെ കേരള പൊലീസി​​​െൻറ നൃത്തം വാർത്തയാക്കിയിരുന്നു.

Tags:    
News Summary - Andhra Pradesh cop rides horse painted with coronavirus images-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.