ജനത കർഫ്യൂ കഴിഞ്ഞു; ഇനി ഇന്ത്യൻ സമ്പദ്​​വ്യവസ്ഥയെ രക്ഷിക്കൂ -പി ചിദംബരം

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാൻ നടപടി സ്വീകരിക്കണമെന്ന്​ കോൺഗ്രസ്​ നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂ അവസാനിച്ചതിന്​ ശേഷം അർധരാത്രിയിലിട്ട ട്വീറ്റിലാണ്​​ ചിദംബരം അഭിപ്രായമുന്നയിച്ചത്​.

ജനത കർഫ്യൂ അവസാനിച്ചു. ഇന്നുണ്ടായ അനുഭവം കോവിഡ്​ 19 വൈറസ്​ വ്യാപനം തടയുന്നതിനായി മുഖ്യമന്ത്രിമാർക്ക് അവരുടെ സംസ്ഥാനങ്ങളിലെ വിവിധ മേഖലകൾ അടച്ചി​ടാൻ പ്രചോദനം നൽകി. ഇത്തരം ധീരമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിമാരെ നാം അഭിനന്ദിക്കണം. ഇനി കോവിഡ്​ 19 രാജ്യത്ത്​ സൃഷ്​ടിച്ച പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിക്കാൻ പോകുന്ന സാമ്പത്തിക നടപടികളിലേക്ക്​ കൂടി നമ്മുടെ ശ്രദ്ധയെത്തണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്​ കാരണം കോവിഡ്​ ബാധയാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്​ സത്യമല്ല. അതിന്​ മു​േമ്പ ജി.ഡി.പി വളർച്ച നിരക്കിൽ കുറവുണ്ടായിരുന്നു. ഫാക്​ടറികൾ ജോലിക്കാരെ പിരിച്ചുവിട്ടു. ചെറുകിട നിർമാതാക്കൾ ധനപ്രവാഹത്തിൻെറ പ്രശ്​നങ്ങൾ അനുഭവിച്ചു. കൊറോണ വൈറസിൻെറ പശ്ചാത്തലത്തിലുള്ള സാമ്പത്തിക തകർച്ചക്ക്​ കാരണക്കാർ കേന്ദ്ര സർക്കാരാണ്​. തൊഴിലും വേതനവും സംരക്ഷിക്കലാണ്​ ഒരു സർക്കാരിൻെറ പ്രാഥമിക ഉത്തരവാദിത്തമെന്നും അദ്ദേഹം ഇന്ത്യൻ എക്​സ്​പ്രസിലെഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - anata Curfew Over, Now Indian Economy Needs Help P Chidambaram-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.