രാഹുലിനെയും പ്രിയങ്കയെയും മാത്രം ചർച്ച ചെയ്ത് പാർട്ടിയെ നിന്ദിക്കുന്നുവെന്ന് ആനന്ദ് ശർമ; ഒന്നിപ്പിക്കാൻ ഗാന്ധി കുടുംബത്തിന് മാത്രമേ കഴിയൂ എന്ന് മറുപടി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മാത്രം ചർച്ച ചെയ്ത് 1885ൽ ഉണ്ടാക്കിയ ഒരു പാർട്ടിയെ നിന്ദിക്കുകയാണോ എന്ന് പദവി രാജിവെച്ച കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചോദിച്ചു. അതാണോ ഇന്ത്യൻ നാഷനൽകോൺഗ്രസെന്നും ശർമ ചോദിച്ചു. നെഹ്റു ഗാന്ധി കുടുംബത്തിന് സമ്പന്നമായ ചരിത്രമുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണിത് താൻ പറയുന്നതെന്നും 'എൻ.ഡി.ടി.വി'ക്ക് നൽകിയ അഭിമുഖത്തിൽ ശർമ പറഞ്ഞു. അവർ ചെയ്ത സംഭാവനകളും ത്യാഗങ്ങളും മനസിലുണ്ട്. രാഹുൽ ഗാന്ധിയോടോ പ്രിയങ്കയോടോ തനിക്ക് തർക്കങ്ങളില്ല. അവരോട് വലിയ ബഹുമാനമുണ്ട്. എന്നാൽ കോൺഗ്രസിന്റെ നവീകരണത്തിനും പുതുക്കിപണിയലിനും എല്ലാവരെയും ഉൾക്കൊള്ളലും കൂട്ടായ ചിന്തയും കൂട്ടായ നേതൃത്വവും വേണം. സ്വാതന്ത്ര്യ സമരം തൊട്ട് കോൺഗ്രസിന്റെ ശക്തി ഇതായിരുന്നു. 1928ൽ ജവഹർലാൽ നെഹ്റുവിനെ ഗാന്ധിജി പൂർണമായും തള്ളിക്കളഞ്ഞത് ശർമ ഓർമിപ്പിച്ചു.

എന്നാൽ ആനന്ദ് ശർമയുടെ നിലപാട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം പ്രമോദ് തിവാരി തള്ളിക്കളഞ്ഞു.

കോൺഗ്രസിനെ ഒന്നിപ്പിച്ചു നിർത്താൻ ഗാന്ധി കുടുംബത്തിന് മാത്രമേ കഴിയൂ എന്നാണ് താനടക്കം പാർട്ടിയിലുള്ള 99 ശതമാനവും കരുതുന്നതെന്ന് പ്രമോദ് തിവാരി പറഞ്ഞു. ഇക്കാര്യത്തിൽ ഒരാൾക്കും ഒരു ആശയക്കുഴപ്പവും വേണ്ടതില്ലെന്നും തിവാരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Anand Sharma about congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.