ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന സൊഹ്റാബുദ്ദീ ൻ വ്യാജ ഏറ്റുമുട്ടലടക്കം ശ്രേദ്ധയമായ പല കേസുകളിലും നിയമസഹായം നൽകിയ ‘ലോയേഴ് സ് കലക്റ്റിവ്’ ഭാരവാഹികൾക്കെതിരെ വിദേശ സംഭാവന ചട്ടം ലംഘിച്ചതായി ആരോപിച്ച് സി.ബി.െഎ കേസ്. ‘ലോയേഴ്സ് കലക്റ്റിവ്’ പ്രസിഡൻറ് ആനന്ദ് ഗ്രോവർ, ഇന്ദിര ജെയ്സിങ് എന്നിവർക്കെതിെരയാണ് നിയമലംഘനം ആരോപിച്ച് സി.ബി.െഎ കേസ് എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സി.ബി.െഎ പറയുന്നത്. ജൂൺ 13ന് മുംബൈയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദേശ സംഭാവന വഴിമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി. സർക്കാറിതര സംഘടനയായ ‘ലോയേഴ്സ് കലക്റ്റിവി’ന് 2006 മുതല്‍ 2015 വരെ 32 കോടി രൂപയാണ് വിദേശ സംഭാവനയായി ലഭിച്ചത്. ഇൗ തുക ആനന്ദ് ഗ്രോവര്‍, ഇന്ദിര ജെയ്സിങ് അടക്കമുള്ളവർ വിമാന യാത്രകള്‍ക്കായി ഉപയോഗിച്ചു. കൂടാതെ, ധര്‍ണകള്‍ നടത്താനും എം.പിമാര്‍ക്ക് വേണ്ടി വക്കാലത്ത് നടത്താനും ഈ തുക ഉപയോഗിച്ചു തുടങ്ങിയ പരാതികളാണുള്ളത്.
തെളിവുകളുടെ അടിസ്ഥാനത്തിലല്ല കേസ് എടുത്തതെന്നും അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ലോയേഴ്സ് കലക്റ്റിവ് പ്രതികരിച്ചു. ഭാവിയിൽ കേസുകൾ ഏറ്റെടുക്കാതിരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.