അമൃത്സർ ദുരന്തം: ഗ്രീൻ സിഗ്നൽ ലഭിച്ചിരുന്നുവെന്ന് ലോക്കോ പൈലറ്റ്
അമൃത്സർ: അമൃത്സറിൽ 60 പേരുടെ മരണത്തിനിടയാക്കിയ ട്രെയിനിെൻറ ലോക്കോ പൈലറ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലുധിയാന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് ഗ്രീൻ സിഗ്നൽ ലഭിച്ചുവെന്നും അതിനാലാണ് യാത്ര തുടർന്നതെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയെന്നാണ് സൂചന. ട്രാക്കിൽ നൂറ് കണക്കിന് ആളുകൾ നിൽക്കുന്നത് അറിഞ്ഞിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേ സമയം, സംഭവത്തിൽ ലൈൻമാന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് റെയിൽവേ വിലയിരുത്തൽ. ലോക്കോ പൈലറ്റിനെയും മറ്റ് അധികൃതരെയും ട്രാക്കിൽ വൻ ആൾക്കൂട്ടം ഉണ്ടെന്ന വിവരം അറിയിക്കുന്നതിൽ ഇയാൾക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റെയിൽവേ കരുതുന്നത്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം, അമൃത്സറിലെ ദസ്റ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചവരെല്ലാം ഇപ്പോൾ ഒളിവിലാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് പരിപാടി സംഘടിപ്പിച്ചതെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.