ബംഗളൂരു: ബംഗളൂരു ബെലന്തൂർ കാസവനഹള്ളിയിലെ അമൃത സ്കൂൾ ഒാഫ് എൻജിനീയറിങ് കോളജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാനേജ്മെൻറിനെതിരെ പൊലീസ് കേസെടുത്തു. കോളജില െ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെൻറിലെ നാലാം വർഷ വിദ്യാർഥിയായ വി ശാഖപട്ടണം സ്വദേശി ശ്രീഹർഷ (22) ആണ് തിങ്കളാഴ്ച കോളജിലെ ആറാം നിലയിൽനിന്ന് താഴേക്കു ച ാടി മരിച്ചത്.
ഹോസ്റ്റലിലെ ജലക്ഷാമത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കോളജ് അധികൃതരിൽനിന്നുണ്ടായ പീഡനത്തെ തുടർന്നാണ് ഹർഷ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിെൻറ വിശദീകരണം. ആത്മഹത്യ പ്രേരണക്കുറ്റം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾപ്രകാരം കോളജ് ഡയറക്ടർ ധനരാജ് സ്വാമി, അസോസിയേറ്റ് ഡീൻ എസ്.ജി. രാഗേഷ്, ഹോസ്റ്റൽ വാർഡൻ ബി.എൽ. ഭാസ്കർ, അച്ചടക്ക സമിതിയിലെ ഏഴ് അധ്യാപകർ എന്നിവർക്കെതിരെയാണ് ഹർഷയുടെ പിതാവ് ജി. വിജയ് ഭാസ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പന അഗ്രഹാര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഹർഷയുടെ മരണത്തെ തുടർന്ന് കോളജിൽ വിദ്യാർഥികൾ ആരംഭിച്ച സമരം മൂന്നുദിവസം പിന്നിട്ടു. സംഭവത്തെ തുടർന്ന് കോളജിന് ഒരാഴ്ചത്തെ അവധി നൽകിയെങ്കിലും വിദ്യാർഥികൾ സമരത്തിലാണ്. ജലക്ഷാമവും ഭക്ഷണത്തിലെ ഗുണനിലവാരക്കുറവും സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ അവസാനവാരം വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നെങ്കിലും അർധരാത്രിയായിട്ടും മാനേജ്മെൻറ് പ്രശ്നം പരിഹരിച്ചിരുന്നില്ല.
വെള്ളം തരില്ലെന്നും ഭക്ഷണം ഇപ്പോഴുള്ളതുപോലെത്തന്നെ ആയിരിക്കുമെന്ന നിഷേധാത്മക നിലപാടാണ് മാനേജ്മെൻറ് സ്വീകരിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കാമ്പസ് റിക്രൂട്ട്മെൻറിലൂടെ ഹർഷക്ക് ലഭിച്ച, വാർഷിക വരുമാനം 16 ലക്ഷവും 20 ലക്ഷവും ലഭിക്കുന്ന രണ്ടു ജോലി ഒാഫറും തടഞ്ഞുവെക്കുമെന്ന് മാനേജ്മെൻറ് ഭീഷണിപ്പെടുത്തി. സസ്പെൻഷൻ നടപടിയിൽ അവസാന നിമിഷംവരെ ഹർഷ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ജോലി ഒാഫർ ഉൾപ്പെടെ തടയുമെന്ന ഭീഷണി അധികൃതർ ആവർത്തിച്ചതോടെയാണ് കെട്ടിടത്തിൽനിന്നു ചാടിയതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.