അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട പഞ്ചാബികൾ ട്രാവൽ ഏജന്റുമാർക്ക് കമ്മീഷൻ നല്‍കിയത് കോടികൾ. മൂന്നു ബാച്ചുകളിലായി ഫെബ്രുവരി 5,15,16 എന്നീ ദിവസങ്ങളിൽ ഇന്ത്യയിലേക്കെത്തിച്ച 332 പേരിൽ 127 പഞ്ചാബികളാണുള്ളത്.ഇവരിൽ നിന്നായി 43 കോടി രൂപയാണ് ഏജന്റുമാർ പിരിച്ചത്.ഓരോ വ്യക്തികളുടെ കയ്യിൽ നിന്നും 45 ലക്ഷത്തോളം രൂപ നഷ്ടമായി. അമൃത്സർ വിമാനത്താവളത്തിലെത്തിയ ശേഷം നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തിയതനുസരിച്ചാണ് തുക കണക്കാക്കിയത്.
ഏജന്റിന്റെ പേര്, നൽകിയ തുക, യു.എസ് അതിർത്തിയിലേക്ക് എത്തിയ മാർഗം തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിച്ചത്. നാട്ടിലേക്കെത്തിച്ച 65 പേരടങ്ങുന്ന രണ്ടാമത്തെ ബാച്ച് 26.97 കോടിയും, 31 പേരടങ്ങുന്ന മൂന്നാമത്തെ ബാച്ച് 11.37 കോടിയും വീതമാണ് യു.എസിലേക്ക് എത്തിക്കാമെന്ന വാഗ്ദാനത്തിനു പുറത്ത് ഏജന്റുമാർക് നൽകിയത്. ആദ്യമൊന്നും വിവരങ്ങൾ വെളിപ്പെടുത്താൻ ഇവർ തയ്യാറായിരുന്നില്ല.
ഏജന്റുമാർ ഇവരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല, സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിവരങ്ങൾ കൈമാറിയത്. അതുകൊണ്ടുതന്നെ പലർക്കും ഏജന്റുമാരുടെ പേരു വിവരങ്ങൾ അറിയില്ല.മിക്കവരും പണമായാണ് ഇടപാട് നടത്തിയത് .അതുകൊണ്ടുതന്നെ രസീതും മറ്റു രേഖകളൊന്നും തന്നെ അവരുടെ പക്കലില്ല. ഓൺലൈനായി പണമിടപാട് നടത്തിയ ചുരുക്കം ചിലരുടെ കയ്യിൽ മാത്രമേ തെളിവുകളുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.