വിദേശ സംഭാവന: ആംനസ്​റ്റി ഇൻറർനാഷണലി​െൻറ ബംഗളൂരു ഒാഫീസിൽ റെയ്​ഡ്​

ബംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനെസ്​റ്റി ഇൻറർനാഷനലി​​െൻറ ബംഗളൂരുവിലെ ഒാഫിസിൽ എൻഫോഴ്സ്മ​​െൻറ് ഡയറക്ടറേറ്റി​​െൻറ റെയ്ഡ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വാണിജ്യ ഇടപാടുകളിലൂടെ ആംനെസ്​റ്റി ഇൻറർനാഷനൽ, ഇന്ത്യയിലെ ഒാഫിസിലേക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം.

അതേസമയം, മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനകൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തി‍​​െൻറ തുടർച്ചയായാണ് ആംനെസ്​റ്റി ഇൻറർനാഷനലി​​െൻറ ഒാഫിസിലെ പരിശോധനയെന്നാണ് ആരോപണം. ഈ മാസം ആദ്യം ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീൻപീസി​​െൻറ ബംഗളൂരുവിലെ ഒാഫിസിൽ എൻഫോഴ്സ്മ​​െൻറ് ഡയറക്ടറേറ്റ് റെ‍യ്ഡ് നടത്തിയതിന് പിന്നാലെയാണ് ആംനെസ്​റ്റിയുടെ ഒാഫിസിലും റെയ്ഡ് നടന്നത്.

വിദേശ നാണയ വിനിമയ ചട്ടങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായി സംഘടന ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന സംശയത്തിലാണ് ഗ്രീൻപീസിനെതിരെ റെയ്ഡ് നടത്തിയത്. എന്നാൽ, ഇക്കാര്യം ഗ്രീൻപീസ് നിഷേധിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ആംനെസ്​റ്റി ഇൻറർനാഷനലി​​െൻറ ബംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള നാലുനിലകളിലായുള്ള ഒാഫിസിൽ എൻഫോഴ്സ്മ​​െൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും പരിശോധന തുടർന്നു. ഒാഫിസിലെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഒാഫിസിലെ ജീവനക്കാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

Tags:    
News Summary - Amnesty International Bengaluru Office Raided By Enforcement Directorate -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.