ന്യൂഡൽഹി: വയനാടിനെ കുറിച്ചുള്ള പാകിസ്താൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷ ാ. ഉത്തർപ്രദേശിൽ ചില സീറ്റുകൾ നഷ്ടമായേക്കാം. യു.പിയിലുണ്ടാവുന്ന നഷ്ടം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പരിഹരിക ്കും. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ തവണ വിജയിക്കാത്ത സ്ഥലങ്ങളിൽ ബി.ജെ.പി 60 സീറ്റ് പിടിക്കും. കേരളത്തിൽ അഞ്ച് സീറ്റ് നേടും. ശബരിമലയിൽ വിശ്വാസികൾ നേരിട്ട അതിക്രമങ്ങൾ ഉന്നയിക്കും. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ മാത്രമാണ് വിലക്കുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
എല്ലാ സുപ്രീംകോടതി വിധികളും പിണറായി വിജയൻ നടപ്പിലാക്കുമോ. പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുന്ന വിധി പിണറായി നടപ്പിലാക്കുമോയെന്നും അമിത് ഷാ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.