ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് അമിത് ഷാ; മകനും ഐ.സി.സി സെക്രട്ടറിയുമായ ജയ്ഷായും കുംഭമേളയിൽ

ലഖ്നോ: പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയോടനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സന്യാസിമാർക്കൊപ്പമാണ് അമിത് ഷാ സ്നാനത്തിനെത്തിയത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് കുംഭമേളക്കെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സ്വീകരിച്ചത്. സ്നാനത്തിനു ശേഷം അമിത് ഷായും ഭാര്യ സോണൽ ഷായും സന്യാസിമാർക്കൊപ്പം പ്രാർഥനയും നടത്തി.

അമിത് ഷായുടെ മകനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജയ്ഷായും പ്രയാഗ് രാജിലെത്തി. കൈക്കുഞ്ഞുമായാണ് ജയ്ഷാ കുംഭമേളക്കെത്തിയത്. ജനുവരി 13ന് തുടങ്ങിയ കുംഭമേള ഫെബ്രുവരി 25നാണ് അവസാനിക്കുക.

ഇന്ന് വൈകീട്ട് അമിത് ഷാ പ്രയാഗ് രാജിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും കുംഭമേളയിലെത്തി ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളക്കെത്തുക. 14 ദിവസത്തെ കണക്കുകൾ പ്രകാരം ഇതുവരെ 11 കോടിയിലധികം ആളുകളാണ് കുംഭമേളക്ക് എത്തിയത്.

Tags:    
News Summary - Amit Shah takes holy dip in triveni sangam at Maha Kumbh 2025 in Prayagraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.