ന്യൂഡൽഹി: മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ രൂപമാണ് ഭീകരവാദമെന്നും അതിനെതിരായ നടപടി മനുഷ്യാവകാശത്തിന് എതിരല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ 13ാം സ്ഥാപകദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു-കശ്മീരിൽ ഭീകരതക്ക് ധനസഹായം നൽകുന്നതിനെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ട്. ഭീകരതക്ക് വളമേകി സമൂഹത്തിൽ മാന്യരായി ജീവിക്കുന്നവർക്കെതിരെയും നടപടി സ്വീകരിച്ചു. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരത. അതിന്റെ ദുരിതങ്ങൾ ഏറ്റവുമധികം അനുഭവിച്ച രാജ്യമാണ് ഇന്ത്യ.
മനുഷ്യാവകാശ സംഘടനകളോട് എനിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഭീകരവിരുദ്ധ നടപടിയുണ്ടാകുന്ന നിമിഷം ചിലർ ഇതൊരു പ്രശ്നമായി ഉന്നയിക്കുകയാണെന്നും അമിത് ഷാ കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.