ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ. ഞായറാഴ്ച രാവിലെ ചെന്നൈ വിമാനത്താളത്തിലെത്തിയ അമിത് ഷായെ ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വൻ സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പായിരുന്നു ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്.
മാർച്ച് ഒന്നിന് കൊച്ചി, െചന്നൈ വിമാനത്താളങ്ങളിൽ ബോംബ് വെക്കുമെന്നായിരുന്നു അജ്ഞാതന്‍റെ സന്ദേശം.
ഒരാഴ്ചക്കിടെ നിരവധി വ്യാജ ബോംബ് സന്ദേശങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചിരുന്നു. മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശം അടങ്ങിയ കത്ത് കാറിൽ നിന്ന് കെണ്ടടുക്കുകയും ചെയ്തിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ ചെന്നൈ സന്ദർശനം. അണ്ണാ ഡി.എം.കെ -ഡി.എം.കെ മുന്നണികൾ നേർക്കുനേർ പോരാടുേമ്പാഴും നേട്ടം കൊയ്യാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
തമിഴ്നാട്ടിൽ ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. മുൻ മുഖ്യമന്ത്രിമാരായ കരുണാനിധിയും ജയലളിതയും അന്തരിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.