കോവിഡ് ഉയരുന്നു, മുൻകരുതലുകളോടെ സ്കൂളുകൾ തുറക്കാൻ മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയിൽ ജൂൺ 15ന് സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗയിക്വാഡ് അറിയിച്ചു. മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകളിൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്നും ഗയിക്വാഡ് ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ജൂൺ ഒന്നിന് പ്രതിദിന കേസുകൾ 1,000 കടന്നിരുന്നു. മുബൈയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും തുടർച്ചയായി സംസ്ഥാനത്ത് കേസുകൾ ആയിരം കടന്നിട്ടുണ്ട്. 

Tags:    
News Summary - Amid spike in COVID-19 cases, Maharashtra to reopen schools on 15 June, 'with all necessary precautions'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.