നോട്ടു മാറ്റാന്‍ രാഹുലും  ക്യൂവില്‍; മോദിക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: പഴയ നോട്ടു മാറ്റാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപാടുകാര്‍ക്കൊപ്പം നീണ്ട ക്യൂവില്‍. നോട്ടു മാറ്റുന്നതുവരെ ക്യൂ നിന്ന രാഹുല്‍, പണമിടപാടില്‍ ജനങ്ങളെ ഇത്രത്തോളം കഷ്ടപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ വിമര്‍ശനം ചൊരിഞ്ഞു. 

പാര്‍ലമെന്‍റ് ഹൗസ് ബ്രാഞ്ചിലെ എസ്.ബി.ഐ ശാഖയില്‍ രാഹുല്‍ എത്തിയത് ക്യൂ നിന്നവരെ അമ്പരപ്പിച്ചു. വൈകീട്ട് നാലരയോടെയാണ് ബാങ്ക് ശാഖയില്‍ രാഹുല്‍ എത്തിയത്. അവരുമായി ഇടപഴകിയ അദ്ദേഹം നോട്ടു മാറാന്‍ ഊഴമത്തെുന്നതുവരെ 40 മിനിട്ട് കാത്തുനിന്നു. 4000 രൂപ മാറ്റിയെടുത്തു. തുടര്‍ന്നായിരുന്നു മോദി വിമര്‍ശനം. ഇതിനിടയില്‍ പലരും രാഹുലിനൊപ്പം സെല്‍ഫിയെടുത്തു. രാജ്യത്തെ 15-20 സമ്പന്നര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി സര്‍ക്കാര്‍ നിലകൊള്ളണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ബാങ്കിനു മുന്നിലെ ക്യൂവില്‍ കോടിപതികള്‍ ആരുമില്ല. സാധാരണക്കാര്‍ മണിക്കൂറുകള്‍ നില്‍ക്കേണ്ടിവരുന്നു. ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. അതുകൊണ്ടാണ് അതില്‍ പങ്കുചേരാന്‍ താന്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കോ കോടിപതികള്‍ക്കോ പ്രധാനമന്ത്രിക്കോ ജനം നേരിടുന്ന പ്രയാസം മനസ്സിലാവുന്നില്ളെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ബാങ്ക് ശാഖകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ഡല്‍ഹി പൊലീസില്‍നിന്നും അര്‍ധസേനയില്‍നിന്നും 3400 പേരെയാണ് വിന്യസിച്ചിരുന്നത്. 

Tags:    
News Summary - Amid Scramble For Cash, Rahul Gandhi Stands In Line, Smiles For Selfies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.