ബംഗളൂരു: ബെളഗാവിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കർഷക പ്രതിഷേധം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞു. അമിത്ഷാ എത്തുന്നതിന് തൊട്ടുമുമ്പ് കർഷകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുനീക്കി. മൂന്നു ദിവസം മുമ്പ് കർണാടക മന്ത്രിസഭയിലുൾപ്പെടുത്തിയ ബി.ജെ.പി എം.എൽ.എ മുരുകേഷ് നിറാനിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറി ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.