മുംബൈ: ഒമിക്രോൺ ഭീതിക്കിെട കല്യാൺ ഡോംഭിവാലി മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലേക്ക് വിദേശത്ത് നിന്നും എത്തിയ 109 പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് ചെയർമാൻ വിജയ് സുര്യവാൻഷി. താനെ ജില്ലയിലെ മുൻസിപ്പൽ കോർപ്പറേഷനിൽ എത്തിയവരെയാണ് കാണാതായത്.
വിദേശരാജ്യങ്ങളിൽ നിന്നും 295 പേരാണ് എത്തിയത്. ഇതിൽ 109 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവരിൽ പലരുടേയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഇവർ നൽകിയ വിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ വീടുകൾ പൂട്ടിയനിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
റിസ്ക് രാജ്യങ്ങളിൽ നിന്നും മുൻസിപ്പാലിറ്റിയിൽ എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാണ്. ഇതിന് ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തും. പരിശോധനഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ഇവർ ക്വാറന്‍റീനിൽ തുടരണം.
വിവാഹങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡോംഭിവാലിയിൽ നിന്നുള്ള ഒരാൾക്കാണ് ഈയടുത്ത് കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.