ബിഹാർ തെരഞ്ഞെടുപ്പ്​: ബി.ജെ.പി നേതാക്കൾക്ക്​ പ്രിയം യോഗിയെ; 18 റാലികളിൽ പ്രസംഗിക്കും

പട്​ന: ബിഹാറിൽ ബി.ജെ.പിയുടെ സ്​റ്റാർ കാമ്പയിനറാകാനൊരുങ്ങി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. പാർട്ടിയുടെ മിക്ക എം.എൽ.എ സ്ഥാനാർഥികൾക്കും ആദിത്യനാഥ്​ പ്രചാരണത്തിനെത്തണമെന്നാണ്​ ആഗ്രഹമെന്ന്​ ന്യൂസ്​ 18 റിപ്പോർട്ട്​ ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര​ മോദി കഴിഞ്ഞാൽ ബിഹാർ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ ബി.ജെ.പിക്കായി ഏറ്റവും സജീവമാകുക ആദിത്യനാഥാണെന്നാണ്​ പാർട്ടി സംസ്ഥാന നേതൃത്വം വ്യക്​തമാക്കുന്നത്​.

മോദി 12 റാലികളിൽ പ​ങ്കെടുക്കുമെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ. ​യോഗി ആദിത്യനാഥ്​ 18 മുതൽ 22 വരെ റാലികളിൽ പങ്കടുക്കും. 30 സ്​റ്റാർ കാമ്പയിനർമാരുടെ ലിസ്​റ്റാണ്​ ബി.ജെ.പി പുറത്ത്​ വിട്ടത്​.

ഒക്​ടോബർ 20ന്​ രാംഗ്രാഹ്​ മണ്ഡലത്തിലാവും യോഗി ആദിത്യനാഥ്​ പ്രചാരണത്തിന്​ തുടക്കം കുറിക്കുക. 21ന്​ മൂന്ന്​ റാലികളിൽ അദ്ദേഹം പ​ങ്കെടുക്കും. ജാമി, താരി, പാലിയഗഞ്ച്​ എന്നിവടങ്ങളിലാവും റാലികൾ നടത്തുകയെന്ന്​ യോഗിയുടെ മാധ്യമ ഉപദേഷ്​ടാവ്​ മൃതുഞ്​ജയ ജാ പറഞ്ഞു.

യോഗി ആദിത്യനാഥിന്​ തെര​ഞ്ഞെടുപ്പ്​ പ്രചാരണത്തിൽ വൻ ഡിമാൻഡാനുള്ളതെന്ന്​ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ സഞ്​ജയ്​ ജയ്​സ്​വാൾ പറഞ്ഞു. ജെ.ഡി.യു നേതാക്കളും അദ്ദേഹത്തെ പ്രചാരണത്തിനെത്തിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ജയ്​സ്​വാൾ അവകാശപ്പെട്ടു.

Tags:    
News Summary - Amid 'Massive' Demand for Campaigning, Adityanath to Address At least 18 Election Rallies in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.