ബംഗളൂരു: ശനിയാഴ്ച വൈകിട്ട് ബി.ജെ.പി. സർക്കാർ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഉത്തരവുകൊണ്ടും അധികം അകലെ അല്ലാത്ത ജെ.ഡി.എസിെൻറ മുഖ്യമന്ത്രി പദവികൊണ്ടും ഇരട്ടി മധുരമുള്ളതായി മാറി മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പിറന്നാൾ. മകനും െജ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിക്കൊപ്പമാണ് വെള്ളിയാഴ്ച എച്ച്.ഡി. ദേവഗൗഡ തെൻറ 85ാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചത്.
‘വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ, ഭൂരിപക്ഷം തെളിയിക്കാനായാൽ യെദിയൂരപ്പക്ക് തുടർന്ന് ഭരിക്കാനാകും. ഇല്ലെങ്കിൽ മാറേണ്ടിവരും' എന്നായിരുന്നു എച്ച്.ഡി. ദേവഗൗഡ വെള്ളിയാഴ്ച പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മകൻ മുഖ്യമന്ത്രിയാകുകയാണെങ്കിൽ അതിൽ സന്തോഷമോ ദു:ഖമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി എച്ച്.ഡി. ദേവഗൗഡ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുംകോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും ഫോണിലൂടെ എച്ച്.ഡി. ദേവഗൗഡക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.