കരൂരിൽ നടന്ന റാലിക്കിടെ വിജയ്

കരൂരിൽ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്ന് ടി.വി.കെ ആവശ്യപ്പെട്ടു; കത്ത് പുറത്ത്

ചെന്നൈ: കരൂരിൽ വിജയ് നടത്തിയ റാലിക്കിടെ വൈദ്യുതി നിലച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്ത്. പൊതുജനസുരക്ഷ മുൻനിർത്തി നിശ്ചിതസമയത്തേക്ക് വൈദ്യുതി വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ടി.വി.കെ തമിഴ്നാട് വൈദ്യുതി വകുപ്പിന് നൽകിയ കത്ത് പുറത്ത്. ടി.വി.കെയുടെ കരൂർ വെസ്റ്റ് സെക്രട്ടറിയാണ് കത്ത് നൽകിയത്.

അരുവാഗം സൂപ്പർവൈസർ എൻജിനീയർമാർക്കും കരൂർ പവർ ഡിസ്ട്രിബ്യൂഷൻ സർക്കിൾ എൻജിനീയർക്കുമാണ് ടി.വി.കെ ഭാരവാഹികൾ കത്ത് നൽകിയത്. സെപ്റ്റംബർ 27ന് ടി.വി.കെയുടെ പരിപാടി നടക്കുന്നതിനിടെ നിശ്ചിതസമയത്തേക്ക് വൈദ്യുതി വിച്ഛേദിക്കണമെന്നായിരുന്നു ആവശ്യം. പൊതുജനങ്ങളുടെ സുരക്ഷമുൻനിർത്തിയാണ് ഇത്തരമൊരു ആവശ്യം അവർ ഉന്നയിച്ചത്. എന്നാൽ, ഈ ആവശ്യം നിരസിച്ചുവെന്നാണ് തമിഴ്നാട് വൈദ്യുതി വകുപ്പ് അറിയിക്കുന്നത്.

കരൂർ ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു; മരിച്ചത് ചികിത്സയിലായിരുന്ന 65കാരി, വി​ജ​യ്‌​യെ ​​അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യം

ക​രൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ടി.​വി.​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് യു​ടെ റാലിക്കി​ടെ തി​ക്കും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി ഉയർന്നു. 65കാരിയായ സുഗുണയാണ് മരിച്ചതെന്ന് റിപ്പോർട്ട്. തി​ക്കും തി​ര​ക്കി​ലും​പെ​ട്ട് ഗുരുതര പരിക്കേറ്റ സുഗുണ ചികിത്സയിലായിരുന്നു.

അപകടത്തിൽ മരിച്ചവരിൽ ഒ​മ്പ​ത് കു​ട്ടി​ക​ളും 18 സ്ത്രീ​ക​ളും 14 പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടും. പരിക്കേറ്റ 116 പേ​ർ ക​രൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​കയാണ്. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച 40 പേ​രി​ൽ 33 പേ​ർ ക​രൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ആ​റു​വ​യ​സ്സ് മു​ത​ൽ 12 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

അതേസമയം, ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ത​മി​ഴ്നാ​ട് സർക്കാർ പ്രഖ്യാപിച്ച റി​ട്ട. ജ​സ്റ്റി​സ് അ​രു​ണ ജ​ഗ​ദീ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​കാം​ഗ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​രൂ​ർ വേ​ലു​ച്ചാ​മി​പു​ര​ത്തെ പൊ​തു​യോ​ഗ സ്ഥ​ല​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ജ​സ്റ്റി​സ് അ​രു​ണ ജ​ഗ​ദീ​ശ​ൻ സ​ന്ദ​ർ​ശി​ച്ചു. പി​ന്നീ​ട് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ച്ച് മൊ​ഴി​യെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​മാ​യും അ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Amid blame game, letter reveals TVK sought temporary power shutdown at Karur rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.