ഇന്ത്യ ഇരുട്ടിലാവുമോ? കൽക്കരി ക്ഷാമത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതനിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ. ഗുജറാത്ത്​, പഞ്ചാബ്​, രാജസ്ഥാൻ, ഡൽഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങൾ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്​ നീങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ്​ ആശ്വാസകരമായ വിവരങ്ങൾ പുറത്ത്​ വരുന്നത്​.

നേരത്തെ കൽക്കരിക്ഷാമം മൂലം രണ്ട്​ ദിവസം പവർകട്ട്​ ഏർപ്പെടുത്തുമെന്ന്​ ഡൽഹി അറിയിച്ചിരുന്നു. പഞ്ചാബിലും ഇപ്പോൾ വൈദ്യുതിമുടക്കം പതിവാണ്​. ഡൽഹിയിലെ രണ്ട്​ വൈദ്യുതിനിലയങ്ങളിൽ ഉൽപാദനത്തിനായി ഗ്യാസ്​ എത്തിക്കുമെന്ന്​ ഓയിൽ മിനിസ്റ്ററി അറിയിച്ചു.

ഇതിന്​ പുറമേ രാജ്യത്തെ ഏറ്റവും വലിയ ​ൈവദ്യുതി ഉൽപാദകരായ എൻ.ടി.പി.സി കൽക്കരി ഉൽപാദനം വർധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്​. പ്രധാനമായും മൂന്ന്​ കാരണങ്ങൾകൊണ്ടാണ്​ രാജ്യത്ത്​ കൽക്കരി ക്ഷാമം അനുഭവപ്പെടുന്നതെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ വിശദീകരണം. കോവിഡ്​ പ്രതിസന്ധിയിൽ നിന്നും സമ്പദ്​വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത്​ കൽക്കരിയുടെ ആവശ്യകത കൂട്ടി. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നു.

ഇതിന്​ പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്​ കനത്ത മഴ ഉൽപാദനം വർധിപ്പിക്കുന്നതിന്​ തടസം സൃഷ്​ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​.

Tags:    
News Summary - Amid blackout warning, Centre says coal supply likely to improve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.