ശ്രീനഗർ: അമർനാഥ് തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പി.ഡി.പി എം.എൽ.എയുടെ ഡ്രൈവറായ പൊലീസുകാരൻ അറസ്റ്റിൽ. വച്ചി നിയമസഭാംഗം െഎജാസ് അഹ്മദ് മിറിെൻറ സുരക്ഷ വിഭാഗത്തിലുള്ള പൊലീസുകാരൻ തൗസീഫ് അഹ്മദിനെയാണ് രണ്ടു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.
ഭീകരർക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഴുമാസം മുമ്പാണ് തൗസീഫിനെ മിറിെൻറ ഡ്രൈവറായി നിയമിച്ചത്. ആക്രമണത്തിൽ തൗസീഫിന് നേരിട്ട് പങ്കാളിത്തമുണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരക്കാണ് അനന്ത്നാഗിൽവെച്ച് അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ വെടിവെപ്പുണ്ടായത്.
സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 21പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, കനത്ത സുരക്ഷ സന്നാഹത്തോടെ അമർനാഥ് തീർഥാടകരുടെ 16ാം ബാച്ച് ബൽതാൽ, പഹൽഗാം ക്യാമ്പുകളിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടു. 2535 സ്ത്രീകളും 758 സ്ത്രീകളും 100 സന്യാസി, സന്യാസിനിമാരും അഞ്ച് ഭിന്നലിംഗക്കാരും അടങ്ങുന്ന സംഘം 191 വാഹനങ്ങളുടെ സംഘമായാണ് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ജൂൺ 28നാണ് ഇൗ വർഷത്തെ യാത്ര തുടങ്ങിയത്. ശ്രാവൺ പൂർണിമ ദിനമായ ആഗസ്റ്റ് ഏഴിന് തീർഥാടനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.