അമർനാഥ് തീർത്ഥാടനത്തിന് മൾട്ടി-ലെയർ സുരക്ഷ: മൃഗങ്ങൾക്ക് ക്യുആർ കോഡ്; ക്രമീകരണങ്ങൾ ശക്തം

ന്യൂഡൽഹി: ഈ വർഷത്തെ അമർനാഥ് തീർത്ഥാടനത്തിന് മൂന്ന് ആഴ്ച മാത്രം ശേഷിക്കെ, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമിത് ഷാ. ഡൽഹിയിൽ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് തീർത്ഥാടന പാതയിൽ അതീവ സുരക്ഷ ഉറപ്പാക്കുന്ന ‘മൾട്ടി-ലെയർ സുരക്ഷാ ഗ്രിഡ്’ സ്ഥാപിക്കാൻ അദ്ദേഹം ഉത്തരവിട്ടത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നായ അമർനാഥ് യാത്രയിൽ ഭക്തർക്ക് ഏറ്റവും ഉയർന്ന സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി.

ജൂലൈ 3-ന് ആരംഭിച്ച് ഓഗസ്റ്റ് 28-ന് അവസാനിക്കുന്ന രീതിയിലാണ് ദക്ഷിണ -കശ്മീർ ഹിമാലയത്തിലെ ഈ വർഷത്തെ അമർനാഥ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി തീർത്ഥാടകരെ വഹിക്കാൻ ഉപയോഗിക്കുന്ന കുതിരകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ട്രാക്കിംഗിനായി പ്രത്യേക ക്യുആർ കോഡുകൾ ഏർപ്പെടുത്തും. ഇത് വഴി തീർത്ഥാടന പാതയിലെ എല്ലാ നീക്കങ്ങളും തത്സമയം നിരീക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിക്കും. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ പാതയിലുടനീളം ഉറപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേന്ദ്ര സുരക്ഷാ ഏജൻസികൾ, ജമ്മു കശ്മീർ പോലീസ്, മറ്റ് ഭരണവിഭാഗങ്ങൾ എന്നിവർ സംയുക്തമായി ചേർന്നായിരിക്കും സുരക്ഷാ ഗ്രിഡിന്റെ പ്രവർത്തനം നിയന്ത്രിക്കുക. 

Tags:    
News Summary - Amarnath pilgrimage: Layered security: QR code for animals; arrangements are strong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.