അമരാവതി: നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ കെമിസ്റ്റ് ഉമേഷ് കോലെയെ കൊലപ്പെടുത്തിയ കേസിലെ ഏഴ് കുറ്റാരോപിതരെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്തു.
ഇവർക്ക് കഴിഞ്ഞ ദിവസം കോടതി നാലു ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരുന്നു. കുറ്റാരോപിതരെ ജൂലൈ എട്ടിന് മുംബൈ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയേക്കും.
കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ നൂപുർ ശർമയുടെ പ്രസ്താവനയെ പിന്തുണക്കുന്ന ഉമേഷിന്റെ സമൂഹമാധ്യമ പോസ്റ്റുകളും കൊലയും തമ്മിലെ ബന്ധം പൊലീസ് കണ്ടെത്തിയിരുന്നെന്നും ഇക്കാര്യം മറച്ചുവെച്ചിട്ടില്ലെന്നും പൊലീസ് കമീഷണർ ആരതി സിങ് പറഞ്ഞു. മുദ്ദസർ അഹ്മദ്, ഷാരൂഖ് പത്താൻ, അബ്ദുൽ തൗഫീഖ്, ഷോയിബ് ഖാൻ, ആതിബ് റാഷിദ്, യൂസുഫ് ഖാൻ, മുഖ്യസൂത്രധാരനെന്നു കരുതുന്ന ഷെയ്ഖ് ഇർഫാൻ റഹീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഷമീം അഹ്മദ് എന്നയാളെ കണ്ടെത്താൻ ശ്രമംതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.