Posted On
date_range Updated On
date_range കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ചുമതലയേറ്റു
ന്യൂഡൽഹി: അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റു. 12 മണിയോടെ ടൂറിസം മന്ത്രാലയം ഒാഫീസിലെത്തിയാണ് ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന ടൂറിസം മന്ത്രി മഹേഷ് ശര്‍മ, കണ്ണന്താനത്തിന്‍റെ കുടുംബാഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യ എന്നീ വകുപ്പുകളുടെ ചുമതലയും കണ്ണന്താനം ഇന്ന് ഏറ്റെടുക്കും.
ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് അൽഫോൻസ് കണ്ണന്താനം. ബി.ജെ.പി നിർവാഹക സമിതി അംഗമായ കണ്ണന്താനം, മിൽമ മാനേജിങ് ഡയറക്ടർ, ഡൽഹി ഡെവലപ്പ്മെന്‍റ് അതോറിറ്റി കമീഷണർ, കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമീഷണർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.