സി.ബി.ഐ ഡയറക്ടർ: സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ജെയ്റ്റ്ലി

ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വ ാഗതം ചെയ്ത് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സന്തുലിതമായ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്നും വിധി നടപ്പാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

കേന്ദ്ര വിജിലൻസ് കമീഷന്‍ (സി.വി.സി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാ ണ് അലോക് വർമയെ സർക്കാർ നീക്കിയത്. സി.വി.സി റിപ്പോർട്ട് ഉന്നതാധികാര സമിതിയിൽ വെക്കും. ഒരാഴ്ചക്കുള്ളിൽ ഉന്നതാധികാര സമിതി യോഗം ചേരുമെന്നും ജെയ്റ്റ്ലി മാധ്യമങ്ങളോട് വ്യക്തമാക്കി.

സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത കേന്ദ്രസർക്കാറിനുള്ള തിരിച്ചടിയാണ് വിധിയെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. പദവികൾ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ പുറത്താക്കിയ അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് പുനർനിയമിച്ചുള്ള സുപ്രധാന വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. അലോക് വർമയെ പ​ദ​വി​യി​ൽ​ നി​ന്ന്​ നീ​ക്കു​ക​യും അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​ത കേ​ന്ദ്ര ന​ട​പ​ടി​ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സി.ബി.ഐ ഡയറക്ടറെ മാറ്റുന്നത് സെലക്ഷൻ കമ്മിറ്റിയുടെ അറിവോടെയാകണമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Alok Verma CBI Chief arun Jaitley -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.