‘‘ ഞങ്ങളെയും കൊന്നു തരൂ..’’ രാഷ്​ട്രപതിയോട്​​ നിർഭയ പ്രതികളുടെ കുടുംബം

ന്യൂഡൽഹി: തങ്ങൾക്ക്​ ദയാവധത്തിന്​ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ നിർഭയ കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങൾ രാഷ്​ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി. പ്രായമായ മാതാപിതാക്കൾ, സഹോദരങ്ങൾ, കുറ്റവാളികളുടെ മക്കൾ എന്നിവരാണ്​ ദയാവധത്തിന്​ അനുമതി തേടിയിരിക്കുന്നത്​​.


“ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ദയാവധത്തിന് അനുമതി നൽകണമെന്ന് ഇരയുടെ മാതാപിതാക്കളായ​ ഞങ്ങൾ അഭ്യർഥിക്കുന്നു. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയണം. നിർഭയ പോലെ മറ്റൊരു സംഭവം നടക്കില്ല. ഒരാൾക്ക്​ പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊ​ല്ലേണ്ടതില്ല.’’ -ഹിന്ദിയിലെഴുതിയ കത്തിൽ പറയുന്നു.

പൊറുക്കാനാവാത്ത ഒരു പാപവുമില്ലെന്നും കുടുംബം പറയുന്നു. പ്രതികാരം അധികാരത്തിൻെറ നിർവചനമല്ലെന്നും ക്ഷമിക്കുന്നതിൽ​ ശക്തിയു​​ണ്ടെന്നും കത്തിൽ പറയുന്നു.

നിർഭയ കേസിൽ വിനയ്​ ശർമ, അക്ഷയ്​ സിങ്​ താക്കൂർ, പവൻ ഗുപ്​ത, മുകേഷ്​ സിങ്​ എന്നിവരെ കോടതി വധശിക്ഷക്ക്​ വിധിച്ചിരിക്കുകയാണ്​. ഈ മാസം 20ന്​ പുലർ​ച്ചെ 5.30നാണ്​ വധശിക്ഷ നടപ്പാക്കുക.

Tags:    
News Summary - Allow us euthanasia’: December 16 gang rape convicts’ kin to President Kovind -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.