ബംഗ്ലാദേശിലേക്ക് കാലിക്കടത്ത്; ബി.എസ്.എഫ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സൊനാമുറ (ത്രിപുര): ബംഗ്ളാദേശിലേക്ക് കാലികളെ കടത്തുന്ന സംഘത്തിനെതിരെ ബി.എസ്.എഫ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അറാബീര്‍ റഹ്മാനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് കാലികളെ ബംഗ്ളാദേശ് ഭാഗത്തേക്ക് കൊണ്ടുപോവുന്നത് ബി.എസ്.എഫ് പട്രോളിങ് സംഘത്തിന്‍െറ ശ്രദ്ധയില്‍പെട്ടത്.

കാലിക്കടത്ത് തടയാന്‍ ശ്രമിച്ച ബി.എസ്.എഫ് അംഗങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായെന്നും പ്രത്യാക്രമണത്തിലാണ് അറാബീര്‍ കൊല്ലപ്പെട്ടതെന്നും സിപാഹിജാല ജില്ല മജിസ്ട്രേറ്റ് പ്രദീപ് ചക്രബര്‍ത്തി അറിയിച്ചു.

Tags:    
News Summary - Alleged Muslim cattle smuggler killed in Tripura BSF firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.