ഗൗരി ലങ്കേഷ്​ വധം: പരശുറാം വാഗ്​മറെ നാട്ടിലെ ‘വിരാട് കോഹ്​ലി

ബംഗളൂരു: ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്ത പരശുറാം വാഗ്​മറെ നാട്ടിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരം. കൂട്ടുകാർ വിരാട് കോഹ്​ലിയെന്ന് വിളിച്ചിരുന്ന പരശുറാം വാഗ്​മറെ ആണ് ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്നത്. താൻ മറ്റുള്ളവരുടെ ഗൂഢാലോചനയിൽ ബലിയാടാകുകയായിരുന്നുവെന്നാണ് പരശുറാം കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം മികച്ച ബാറ്റ്സ്മാൻ ആണെന്നും വിരാട് കോഹ്​ലിയെന്നാണ് പരശുറാം കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തി​​െൻറ േരഖകളിൽ വ്യക്തമാക്കുന്നുണ്ട്.

പരശുറാം വാഗ്​മറെ എന്ന കോഹ്​ലി എന്നാണ് പൊലീസ് രേഖകളിൽ എഴുതിച്ചേർത്തിരിക്കുന്നത്. ആക്രമിച്ച് കളിക്കുന്ന മികച്ച ബാറ്റ്സ്മാനും നല്ല ക്രിക്കറ്റ് താരവുമായിരുന്നു പരശുറാം എന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. ശ്രീരാം സേനയിലെ പ്രവർത്തകർ ഉൾപ്പെടെ ചെറിയ ഒരു സംഘം സുഹൃത്തുക്കൾ മാത്രമായിരുന്നു പരശുറാമിനുണ്ടായിരുന്നത്. ക്രിക്കറ്റിന് പുറമെ ഗുസ്തി മത്സരത്തിലും ഇവർ പങ്കെടുത്തിരുന്നു. 

അന്വേഷണ സംഘവുമായി പരശുറാം വാഗ്​മറെ പൂർണമായും സഹകരിക്കുന്നുണ്ടെന്നും 2017ൽ വിജയപുരയിൽ നടന്ന പ്രതിഷ്ഠാ ചടങ്ങിനിടെയാണ് ഗൗരി ലങ്കേഷ് വധക്കേസിൽ പിടിയിലായ മറ്റുള്ളവർ പരശുറാമിനെ കണ്ടുമുട്ടിയതെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇനിയും ചുരുങ്ങിയത് മൂന്നുപേെരങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിയിലാകാനുണ്ടെന്നും ചിലപ്പോൾ ഇതിലും കൂടുതൽ അറസ്​റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കാമെന്നുമാണ് അന്വേഷണ സംഘം സൂചന നൽകുന്നത്. പരശുറാം വാഗ്​മറെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകം ആസൂത്രണം ചെയ്ത മൂന്നുപേരുടെ ആറു രേഖാചിത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. ഇവരെ പിടികൂടിയാൽ മാത്രമേ കൊലപാതകത്തി​​െൻറ യഥാർഥ ചുരുളഴിയൂവെന്നാണ് നിഗമനം. മധ്യപ്രദേശിലെ പുരോഗന നേതാക്കളുടെ പേരുകൾ കൊലപ്പെടുത്തേണ്ടവരുടെ പട്ടികയിൽ ഉണ്ടോ എന്നു പരിശോധിക്കുന്നതി​​െൻറ ഭാഗമായി മധ്യപ്രദേശ് പൊലീസ് കഴിഞ്ഞദിവസം ബംഗളൂരുവിലെത്തി പരശുറാമിനെ ചോദ്യം ചെയ്തു. 

Tags:    
News Summary - Alleged Gauri Lankesh killer a Virat batsman, and friends call him Kohli-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.