ഹാഥറസ്​ കൊലപാതകം: സ്വമേധയ കേസെടുത്ത്​ അലഹബാദ്​ ഹൈകോടതി

ലഖ്​നോ: യു.പിയിലെ ഹാഥറസിൽ ദലിത്​ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അലഹാബാദ്​ ഹൈകോടതി സ്വമേധയ കേസെടുത്തു. ഒക്​ടോബർ 12ന്​ കേസ്​ പരിഗണിക്കും. ഉത്തർപ്രദേശ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി, യു.പി ഡി.ജി.പി, ലഖ്​നോ എ.ഡി.ജി.പി, ജില്ലാ മജിസ്​ട്രേറ്റ്​, ഹാഥറസ്​ എസ്​.പി എന്നിവർ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്​. അവരുടെ വിശദീകരണങ്ങൾക്ക്​ സാധൂകരണം നൽകുന്ന തെളിവുകളും ഹാജരാക്കണം.

കേസി​െൻറ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്​​. പെൺകുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്​. അവരുടെ ഭാഗം കോടതിയുടെ മുമ്പാകെ വിശദീകരിക്കുന്നതിനാണ്​ കുടും​ബത്തോട്​ എത്താൻ ആവശ്യപ്പെട്ടത്​. പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദത്തിലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും കോടതി യു.പി പൊലീസിനോട്​ ആവശ്യപ്പെട്ടു. ജസ്​റ്റിസുമാരായ ജസ്​പ്രീത്​ സിങ്​, രാജൻ റോയി എന്നിവരടങ്ങുന്ന ബെഞ്ചി​േൻറതാണ്​ ഉത്തരവ്​.

സെപ്​റ്റംബർ 14ന്​ യു.പിയിലെ ഹാഥറസിലാണ്​ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്​. ചികിൽസക്കിടെ സെപ്​റ്റംബർ 28ന് ഇവർ മരിച്ചു. തുടർന്ന്​ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.

Tags:    
News Summary - allahabad HC Takes Suo Motu Cognisance, Issues Notice to UP Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.